Current Date

Search
Close this search box.
Search
Close this search box.

പന്തീരങ്കാവ് കേസ്: വ്യക്തമാകുന്നത് എന്‍.ഐ.എയുടെ കള്ളകളികള്‍: സോളിഡാരിറ്റി

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എ നടത്തിയ കള്ളകളികള്‍ പുറത്തുകൊണ്ടുവരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. താഹാ ഫസലിന് ജാമ്യം നല്‍കുകയും അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ തള്ളുകയുമാണ് കോടതി ചെയ്തത്.

ഇതുവരെ കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉയര്‍ത്തിയ വാദങ്ങളെ തള്ളികളയുന്നതാണ് പരമോന്നത കോടതിയുടെ വിധി. കേസിന്റെ തുടക്കംമുതല്‍ തന്നെ മാവോവാദി ബന്ധം സ്ഥാപിക്കാനുള്ള തെളിവുകള്‍ കെട്ടിച്ചമക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സി ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ അലന്‍ ശുഐബിനെ മാപ്പുസാക്ഷിയാക്കാനായി ശ്രമം. എന്‍.ഐ.എ കേസുകളിലെല്ലാം കേസ് നലനിര്‍ത്താന്‍ അവരിറക്കുന്ന നമ്പറാണ് മാപ്പുസാക്ഷികള്‍. എന്‍.ഐ.എ കള്ളക്കേസുകളില്‍ കുടുക്കി വിചാരണാ തടവുകാരും മറ്റുമാക്കി പീഡിപ്പിക്കുന്നതവരുടെ നിരപരാതിത്തംകൂടി വെളിവാക്കുന്നതാണ് പന്തീരങ്കാവ് കേസിലെ ജാമ്യവിധി.

കേസില്‍ തുടക്കം മുതല്‍ തന്നെ എന്‍.ഐ.എയെ പിന്തുണച്ച കേരള സര്‍ക്കാറിന്റെ നലപാടിനേറ്റ തിരിച്ചടിയുമാണ് വിധി. ഇടത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ ‘ചായകുടിക്കാന്‍ പോയവരെയല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ട് യുവാക്കളുടെ ഇത്രയുംകാലം പാഴാക്കിയതിന് പിണറായിയും ഉത്തരവാദിയാണെന്നാണ് അഭ്യന്തരവകുപ്പിന്റെ കേസിലെ ഇതുവരെയുള്ള നിലപാടുകള്‍ തെളിയിക്കുന്നതെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles