Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ജയിലിലെ നാല് ഫലസ്തീനികള്‍ക്ക് കോവിഡ് ബാധ

ജറൂസലേം: ഇസ്രായേല്‍ ജയിലിലടച്ച നാല് ഫലസ്തീനികള്‍ക്ക് കോവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. മെഗിദോ ജയിലില്‍ കഴിയുന്ന നാല് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഇസ്രായേല്‍ അധികൃതരെ ഉദ്ധരിച്ച് ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലി അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നതെന്നും അദ്ദേഹത്തിന് കോവിഡ് ബാധയുണ്ടായിരുന്നതായും ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പറഞ്ഞു.

ഒരു തടവുകാരനില്‍ നിന്നാണ് മറ്റു രണ്ടു പേര്‍ക്ക് പകര്‍ന്നത്. ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കനത്ത ജാഗ്രത പാലിക്കുകയാണെന്നും അണുബാധയെക്കുറിച്ച് ജയില്‍ അന്തേവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

കൊറോണ ബാധയില്‍ നിന്നും തടവുകാരെ രക്ഷിക്കുന്നതിന് ജയില്‍ അധികൃതര്‍ ഇടപെടണമെന്നും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത പ്രതിരോധ നടപടികള്‍ കൈകൊള്ളണമെന്നും ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി ആവശ്യപ്പെട്ടു.

Related Articles