Current Date

Search
Close this search box.
Search
Close this search box.

‘ലാന്‍ഡ് ഡേ’ അനുസ്മരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍

ഗസ്സ സിറ്റി: ‘ലാന്‍ഡ് ഡേ’ അനുസ്മരിച്ച് ഗസ്സയിലെ ഫലസ്തീനികള്‍ ഉപരോധിക്കപ്പെട്ട പ്രദേശത്തെ തുറമുഖത്ത് ബുധനാഴ്ച ഒത്തുകൂടി. ഇസ്രായേലിനെതിരെയുള്ള ഫലസ്തീന്‍ പ്രതിരോധം അടയാളപ്പെടുത്തുന്ന സംഭവമാണ് ‘ലാന്‍ഡ് ഡേ’. 1948ല്‍, ഫലസ്തീനില്‍ ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട തങ്ങളുടെ ഭൂമിയിലേക്ക് മടങ്ങാനുള്ള അവകാശങ്ങള്‍ക്ക് പ്രകടനത്തില്‍ പങ്കെടുത്ത ഫലസ്തീനികള്‍ മുദ്രവാക്യം ഉയര്‍ത്തി -അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

1976 മാര്‍ച്ച് 30ന് ഫലസ്തീന്‍ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധത്തിനിടെ നിരായുധരായ ആറ് ഫല്‌സ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഫലസ്തീനികള്‍ വര്‍ഷാവര്‍ഷം ‘ലാന്‍ഡ് ഡേ’ അനുസ്മരിക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles