Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഫലസ്തീന്‍ യുവ പോരാളികളും

ജറൂസലം: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ച് ഫലസ്തീന്‍ യുവ പോരാളികളായ മുന അല്‍കുര്‍ദും മുഹമ്മദ് അല്‍കുര്‍ദും. ടൈം മാസികയുടെ വാര്‍ഷിക പട്ടികയിലാണ് കിഴക്കന്‍ ജറൂസലം പരിസര പ്രദേശമായ ശൈഖ് ജര്‍റാഹിലെ വീടുകളില്‍നിന്ന് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബത്തിലെ അംഗങ്ങളായ മുനയും മുഹമ്മദും ഉള്‍പ്പെട്ടിരിക്കുന്നത്.

ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി ഫലസ്തീനികളെ ശൈഖ് ജര്‍റാഹില്‍ നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്ന ഇസ്രായേല്‍ ശ്രമങ്ങള്‍ ചെറുക്കുന്ന ആഗോള പ്രചരണ മുഖമായി 23 വയസ്സുള്ള സഹോദരങ്ങളായ മുനയും മുഹമ്മദും ലോക ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ജൂണിലെ പ്രതിഷേധത്തിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം ഇരുവരെ അറസ്റ്റുചെയ്യുകയും, മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഓണ്‍ലൈന്‍ പോസ്റ്റിലൂടെയും മാധ്യമ സാന്നിധ്യങ്ങളിലൂടെയും സഹോദരങ്ങളായ മുന അല്‍കുര്‍ദും മുഹമ്മദ് അല്‍കുര്‍ദും ലോകത്തിന് അധിനിവേശ കിഴക്ക്ന്‍ ജറൂസലമിലെ ജീവിതങ്ങളിലേക്ക് വാതായനം തുറന്നു. ഈയൊരു വസന്തം ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തിലെ സംസാരങ്ങള്‍ക്ക് അന്താരാഷ്ട്ര മാറ്റം കൊണ്ടുവരുന്നതിന് സഹായിച്ചു -ഇരട്ട സഹോദരങ്ങളെ കുറിച്ച് ടൈം മാസിക എഴുതി.

Related Articles