Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും യു.എസുമായുള്ള എല്ലാ ഉടമ്പടികളും അവസാനിപ്പിക്കുന്നു: ഫലസ്തീന്‍

ജറൂസലേം: ഇസ്രായേലും യു.എസുമായി തങ്ങള്‍ക്കുണ്ടായിരുന്ന മുഴുവന്‍ കരാറുകളും നിര്‍ത്തുന്നതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീനെതിരെ ആസന്നമായ ഭീഷണിക്കുള്ള പ്രതികരണമെന്ന നിലയിലാണ് ഇരു രാജ്യങ്ങളുമായി ചേര്‍ന്നുള്ള സുരക്ഷ കരാറുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള തീരുമാനവുമായി ഇസ്രായേല്‍ മുന്നോട്ടുപോകുന്നതിനിടെയാണ് പ്രതികരണവുമായി മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയത്.

അമേരിക്കന്‍,ഇസ്രായേല്‍ സര്‍ക്കാരുകളുമായുണ്ടാക്കിയ എല്ലാ കരാറുകളും ധാരണകളും അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രതിബദ്ധതകളും സുരക്ഷ മേഖലയില്‍ അടക്കം എല്ലാത്തില്‍ നിന്നും ഫലസ്തീനും പി.എല്‍.ഒയും പൂര്‍ണമുക്തരാണെന്നാണ് കഴിഞ്ഞ ദിവസം മഹ്മൂദ് അബ്ബാസ് പ്രതികരിച്ചത്. റാമല്ലയില്‍ നടന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles