Current Date

Search
Close this search box.
Search
Close this search box.

പാലത്തായി പീഡനം; കുറ്റക്കാര്‍ രക്ഷപ്പെടരുത്: എം.എസ്.എം

കോഴിക്കോട്: പാലത്തായിയിലെ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് എം.എസ്.എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥകള്‍ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാവണം. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് എങ്ങനെയും രക്ഷപ്പെടാം എന്ന തോന്നലാണ് പാലത്തായി കേസിലടക്കം ഉണ്ടായികൊണ്ടിരിക്കുന്നതെന്നും സംസ്ഥാന സമിതി വിലയിരുത്തി. പിഞ്ചു ബാല്യങ്ങള്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത ഒരു നാടായി കേരളം മാറാതിരിക്കാന്‍ കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനാണ് ഭരണാധികാരികളും നിയമകൂടവും ശ്രദ്ധിക്കേണ്ടത്.

ഇത്തരം കേസുകളില്‍ രാജ്യത്തെ അഭിഭാഷക സമൂഹം പ്രൊഫഷണല്‍ എത്തിക്‌സിനേക്കാള്‍ സോഷ്യല്‍ എത്തിക്‌സിന് പ്രാമുഖ്യം നല്‍കണമെന്നും എം എസ് എം അഭ്യര്‍ഥിച്ചു. യോഗത്തില്‍ എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മാമാങ്കര സംഗമം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ സ്വലാഹി, ട്രഷറര്‍ ജാസിര്‍ രണ്ടത്താണി,ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹ്ഫി ഇംറാന്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ വഹാബ് സ്വലാഹി ആലപ്പുഴ, ഫൈസല്‍ ബാബു സലഫി, അനസ് സ്വലാഹി കൊല്ലം, ഷാഹിദ് മുസ്ലിം ഫാറൂഖി, റഹ് മത്തുള്ള അന്‍വാരി, ഇഖ്ബാല്‍ പാലക്കാട്, ജോ.സെക്രട്ടറിമാരായ നവാസ് സ്വലാഹി ഒറ്റപ്പാലം, ആദില്‍ ഹിലാല്‍, ഇത്തിഹാദ് സലഫി ലക്ഷദീപ്, അബ്ദുസലാം അന്‍സാരി, യഹ്യ മദനി, അമീന്‍ അസ്ലഹ്, സുബൈര്‍ സുല്ലമി, നബീല്‍ മൂഴിക്കല്‍, ശിബിലി മുഹമ്മദ്, അജ്മല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles