Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍: വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം തുടരുന്ന നരനായാട്ടിനെതിരെ അന്താരാഷ്ട്ര രംഗത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധ രാജ്യങ്ങളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും ഇസ്രായേലിന്റെ നടപടിയെ എതിര്‍ത്തും നൂറുകണക്കിന് പേര്‍ തെരുവിലിറങ്ങി.

ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറാഖ്, സ്‌പെയിന്‍, ന്യൂസ്‌ലാന്റ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ബഹുജന റാലികളാണ് അരങ്ങേറിയത്. അമേരിക്കയിലെ ബ്രൂക്ക്‌ലിനില്‍ കൂറ്റന്‍ ഐക്യദാര്‍ഢ്യ റാലിയാണ് അരങ്ങേറിയത്.

ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് യു.എസ് പ്രസിഡന്റ് ബൈഡന്‍ പിന്തുണ ആവര്‍ത്തിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൂറ്റന്‍ റാലി നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫലസ്തീന്‍ പതാകകള്‍ വഹിച്ചാണ് പ്രക്ഷോഭകര്‍ അണിനിരന്നത്. ഇസ്രായേല്‍ ചെയ്തികള്‍ക്കെതിരെ യു.എസ് സെനറ്റര്‍മാരും രംഗത്തുവന്നിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലെ ഇസ്രായേല്‍ എംബസികള്‍ക്ക് മുന്നിലും തലസ്ഥാന നഗരിയിലും ജനങ്ങള്‍ അണിനിരന്നു. ഖത്തറിലെ ഗ്രാന്റ് മോസ്‌ക് പരിസരത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയും റാലിയില്‍ പങ്കെടുത്തു. കോവിഡ് ലോക്ക്ഡൗണ്‍ കാരണം തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രതിഷേധം സംഘടിപ്പിച്ചു.

Related Articles