Current Date

Search
Close this search box.
Search
Close this search box.

അഖ്‌സ കോംപൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളും ഇസ്രായേല്‍ ഇരട്ടത്താപ്പും- video

ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിനകത്ത് ഫുട്‌ബോള്‍ കളിയിലേര്‍പ്പെട്ട ഫലസ്തീന്‍ കൗമാരക്കാരുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. എന്നാല്‍ സംഭവത്തെ അപലപിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റും പിന്നാലെ പുറത്തുവന്നു. ‘എന്താണ് അഖ്‌സയില്‍ നടക്കുന്നത്. പള്ളിക്ക് സമീപമാണോ ഫുട്‌ബോള്‍ മാച്ച് നടത്തുന്നത്. ഇങ്ങനെയാണോ പുണ്യസ്ഥലങ്ങളെ കൈകാര്യം ചെയ്യേണ്ടത് ?’- എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍ ട്വീറ്റ് പുറത്തുവന്നതോടെ അഖ്‌സ വിഷയത്തില്‍ ഇസ്രായേലിന്റെ കാപട്യമാണ് പുറത്തുവന്നിരിക്കുന്നതെന്നും ഇസ്രായേലിന്റേത് ഇരട്ടത്താപ്പാണെന്നും വ്യാപക വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ സൈന്യം അഖ്‌സയിലെ വിശ്വാസികളെ കൈകാര്യം ചെയ്ത രീതിയിലാണോ പുണ്യസ്ഥലങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന മറു ചോദ്യവും ഉന്നയിച്ചു. അഖ്‌സയിലേക്ക് അതിക്രമിച്ചു കയറിയ സൈനികര്‍ വിശ്വാസികളെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പങ്കുവെച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കാളാണ് ഈ ചോദ്യമുന്നയിച്ചത്.

ഇസ്രായേല്‍ അനുകൂല അക്കൗണ്ടുകളും നിരന്തരം ഫുട്‌ബോള്‍ കളിയെ വിമര്‍ശിക്കുകയാണെന്നും ഇതാണോ നിങ്ങള്‍ക്ക് വിശ്വാസികളെ മര്‍ദിക്കാനുള്ള ഉപാധിയെന്നും പലരും ചോദിച്ചു. മാത്രവുമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസ്ജിദിനകത്ത് വെച്ച് കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോയും വിശുദ്ധ കഅ്ബ പരിസരത്ത് ചെറിയ കുട്ടികള്‍ കളിക്കുന്നതിന്റെ വീഡിയോകളും ആളുകള്‍ പങ്കുവെച്ചു.

പ്രാര്‍ത്ഥന സമയത്ത് കുട്ടികള്‍ പുണ്യസ്ഥലങ്ങളെ ബഹുമാനിക്കാറുണ്ടെന്നും അഖ്‌സ പരിസരം പ്രാര്‍ത്ഥിക്കാന്‍ മാത്രമുള്ള ഇടമല്ലെന്നും മറിച്ച് മുസ്ലിംകളുടെ ഒത്തുചേരലിന്റെ സാമൂഹ്യ കേന്ദ്രം കൂടിയാണെന്നും ട്വീറ്റുകള്‍ വന്നു. ഞങ്ങള്‍ സിനഗോഗിനും ചര്‍ച്ചുകള്‍ക്കും പരിസരത്ത് വെച്ച് ഫുട്‌ബോള്‍ കളിക്കാറുണ്ടെന്ന് പറഞ്ഞ് ചില ക്രൈസ്തവരും ജൂതരും ട്വീറ്റ് ചെയ്തു. ഇതാദ്യമല്ല ഇസ്രായേല്‍ വിനോദത്തിലേര്‍പ്പെട്ട കുട്ടികളെ വിമര്‍ശിക്കുന്നത്. ഇതിനു മുന്‍പും ഇസ്രായേല്‍ സൈന്യം ഫുട്‌ബോള്‍ കളിച്ചതിന് കുട്ടികളെ അറസ്റ്റ് ചെയ്യുകയും ഫുട്‌ബോള്‍ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അഖ്‌സയെ രക്ഷിക്കുക, അഖ്‌സ ഫലസ്തീനികളുടെ ആക്രമണത്തിന് കീഴിലാണ് എന്നൊക്കെ പറഞ്ഞ് ഹാഷ്ടാഗ് ക്യാംപയിനും അന്ന് അവര്‍ നടത്തിയിരുന്നു.

VIDEO- https://www.instagram.com/reel/Cq7rYylL_uh/

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles