Current Date

Search
Close this search box.
Search
Close this search box.

അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു; പ്രതിഷേധം തണുപ്പിച്ച് ഒമാന്‍

മസ്‌കറ്റ്: തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് ഒമാനില്‍ കഴിഞ്ഞ മാസം നടന്ന ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയച്ച് പ്രക്ഷോഭം തണുപ്പിച്ച് ഒമാന്‍ ഭരണകൂടം.

തൊഴിലില്ലായ്മയെത്തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പിരിമുറുക്കങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബുധനാഴ്ചയാണ് അറസ്റ്റ് ചെയത നിരവധി പ്രതിഷേധക്കാരെ വിട്ടയച്ചത്.

ഒമാനിലെ വടക്കന്‍ തുറമുഖ നഗരമായ സൊഹാറിലും തെക്കന്‍ ടൂറിസ്റ്റ് നഗരമായ സലാലയിലും മറ്റു നഗരങ്ങളിലും നൂറുകണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നത്. പുതിയ ഒമാന്‍ ഭരണാധികാരി സുല്‍താന്‍ ഹൈതം ബിന്‍ താരിഖ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഇത് കണക്കാക്കിയിരുന്നത്. അതിനാല്‍ തന്നെ പ്രതിഷേധം തണുപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയായി മാറിയിരുന്നു.

പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിക്കുകയും നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ പ്രതിഷേധം അവസാനിച്ചതായാണ് ഭരണകൂടം കണക്കാക്കുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ പോരായ്മകള്‍ മറികടക്കാനും ചെലവുചുരുക്കല്‍ നടപടികള്‍ നടപ്പാക്കാനുമുള്ള ശ്രമങ്ങളില്‍ ഒമാന്‍ പാടുപെടുകയാണെന്ന് വിമതര്‍ അഭിപ്രായപ്പെടുന്നത്.

Related Articles