Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് ‘അല്‍ രിഹ്‌ല’ പുറത്തിറക്കി

ദോഹ: ഈ വര്‍ഷം നവംബറില്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക പന്ത് സംഘാടകരായ ഫിഫ പുറത്തിറക്കി. ‘അല്‍ രിഹ്‌ല’ എന്നാണ് പന്തിന്റെ ഔദ്യേഗിക നാമം. യാത്ര, സഞ്ചാരം എന്നിങ്ങനെയാണ് അറബി പദമായ അല്‍ രിഹ്‌ലയുടെ അര്‍ത്ഥം. അഡിഡാസ് ആണ് ഫുട്‌ബോളിന്റെ നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പന്തിന്റെ ചിത്രവും നാമവും പുറത്തുവിട്ടത്. 32 ടീമുകള്‍. അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 1 പന്ത് എന്നാണ് ചിത്രത്തിന് ട്വിറ്ററില്‍ നല്‍കിയ തലക്കെട്ട്.

ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി അറബ് ലോകം ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ഖത്തറിന്റെ പൈതൃകവും ചരിത്രവും സംസ്‌കാരവും ദേശീയപതാകയുടെ നിറവുമെല്ലാം പന്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്താണിതെന്നാണ് അദിദാസ് വിശേഷിപ്പിച്ചത്. പന്ത് കൂടി പുറത്തിറക്കിയതോടെ ലോകകപ്പിന്റെ ദിനരാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ലോക ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

Related Articles