Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് മഠത്തിലെ കന്യാസ്ത്രീകള്‍

കോട്ടയം: കഴിഞ്ഞ ദിവസം മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ രംഗത്ത്. കുര്‍ബാനക്കിടെ വൈദികന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നും ഇത് തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്നും കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത് ,അവരുടെ ഓട്ടോയില്‍ കയറരുത് എന്നൊക്കെയായിരുന്നു വൈദികന്റെ പരാമര്‍ശങ്ങള്‍.
യേശു ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും പരസ്പരം സ്‌നേഹിക്കാനാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിരിയാണിയും കുഴിമന്തിയും കഴിക്കരുതെന്നും, മുസ്ലീങ്ങളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും അവിടേക്ക് പോകരുതെന്നും വൈദികന്‍ പറഞ്ഞെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫാദര്‍ രാജീവ് എന്നയാളാണ് കഴിഞ്ഞ ദിവസം വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയെ അംഗീകരിച്ച് സംസാരിക്കുകയായിരുന്നു ഫാദര്‍ രാജീവ്.

കുര്‍ബാനക്കിടെയാണ് വൈദികന്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്നും സദസ്സിലെ ചിലര്‍ ഇതിനെ പരസ്യമായി എതിര്‍ത്തുവെന്നും സംഘത്തിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. ആ പരാമര്‍ശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles