Current Date

Search
Close this search box.
Search
Close this search box.

പെഗാസസ് സ്‌പൈവെയര്‍ യൂണിറ്റ് അടച്ചുപൂട്ടുമെന്ന് എന്‍.എസ്.ഒ

വലിയ തോതില്‍ ആക്ഷേപത്തിന് വിധേയമായ ഇസ്രയേല്‍ സ്‌പൈവെയര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് ലിമിറ്റഡ് വിവാദമായ പെഗാസസ് യൂണിറ്റ് അടച്ചുപൂട്ടുകയും, കമ്പനി വില്‍ക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള  കാര്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി കട ബാധ്യതകളില്‍ വീഴ്ച വരുത്തുന്ന അപകടാവസ്ഥയാണുള്ളത്.

നേരിട്ടുള്ള വില്‍പനയോ ഒരു കട ബാധ്യതയെ മറ്റൊരു കട ബാധ്യയുമായി ചേര്‍ക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള നീക്കങ്ങളെ കുറിച്ച് വിവിധ നിക്ഷേപകരുമായി ചര്‍ച്ച നടന്നിട്ടുണ്ട്. സഹായത്തിനായി മോയിലിസ് & കമ്പനിയില്‍ നിന്ന് എന്‍.എസ്.ഒ ഉപദേശകരെ കൊണ്ടുവന്നിട്ടുണ്ട്. പണം നല്‍കുന്നവര്‍ക്ക് വില്‍ക്കി ഫാര്‍ & ഗല്ലഗറിലെ അഭിഭാഷകരില്‍ നിന്ന് ഉപദേശം ലഭിക്കുന്നു. വരാനിരിക്കുന്ന പുതിയ ഉടമകളില്‍ രണ്ട് അമേരിക്കന്‍ നിക്ഷേപകരും ഉള്‍പ്പെടുന്നു. അവര്‍ പെഗാസസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെയും പെഗാസസ് അടച്ചുപൂട്ടുന്നതിനെയും സംബന്ധിച്ച് ചര്‍ച്ച ചെയ്തു -സ്വകാര്യത ആവശ്യപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles