Current Date

Search
Close this search box.
Search
Close this search box.

യു.പിയിലെ ബുള്‍ഡോസര്‍ രാജിന് സ്‌റ്റേ ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധച്ചവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ന്ന നടപടിക്ക് സറ്റേ അനുവദിക്കാതെ സുപ്രീം കോടതി. പൊളിക്കല്‍ പ്രതികാര ബുദ്ധിയോടെ ആകരുതെന്നാണ് വ്യാഴാഴ്ച സുപ്രീം കോടതി പറഞ്ഞത്.

പൊളിക്കലിനെതിരെ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സമര്‍പ്പിച്ച് അടിയന്തര ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

യു.പി സര്‍ക്കാരും പ്രാദേശിക ഭരണകൂടവും മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, വിക്രംനാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് വാദം കേട്ടത്. കേസ് ചോവ്വാഴ്ച വീണ്ടും പരിഗണിക്കും.

 

Related Articles