Current Date

Search
Close this search box.
Search
Close this search box.

ആണവ കരാറിലേക്ക് മടങ്ങാന്‍ യു.എസ് ഗൗരവം കാണിക്കുന്നില്ല: ഇറാന്‍

തെഹ്‌റാന്‍: ഇറാന്റെ നേതൃത്വത്തില്‍ 2015ല്‍ ഉണ്ടാക്കിയ ആണവ കരാറിലേക്ക് മടങ്ങാന്‍ യു.എസ് നേതൃത്വം ഗൗരവത്തോടെ ശ്രമിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി ഇറാന്‍. ചരിത്രപരമായ ആണവകരാറിലേക്ക് മടങ്ങുമെന്ന് പുതിയ യു.എസ് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഗൗരവത്തോടെയുള്ള സമീപനങ്ങള്‍ യു.എസ് ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞത്. ബുധാനാഴ്ച മന്ത്രിസഭ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നയതന്ത്ര ബന്ധത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും തന്റെ മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിന്റെ ‘പരമാവധി സമ്മര്‍ദ്ദം’ എന്ന നയത്തിന്റെ പരാജയത്തെ സമ്മതിച്ചതായും റൂഹാനി ചൂണ്ടിക്കാട്ടി. ബൈഡന്റെ വാക്കുകള്‍ പ്രവര്‍ത്തനങ്ങളിലേക്ക് വന്നിട്ടില്ല.

ട്രംപ് ഒരു തീവ്രവാദിയാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ, നിങ്ങള്‍ അങ്ങിനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ എല്ലാ സംസാരങ്ങളും അസാധുവാണ്. നിങ്ങള്‍ അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഒരു സെക്കന്റ് പോലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരരുത്- റൂഹാനി പറഞ്ഞു. 2018ലാണ് ട്രംപ് ഭരണകൂടം ഏകപക്ഷീയമായി ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്മാറിയത്.

Related Articles