Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി റിപ്പബ്ലിക് ദിനം: പാശ്ചാത്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ക്ഷണമില്ല

അങ്കാറ: തുര്‍ക്കി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക്് പാശ്ചാത്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ക്ക് ക്ഷണമില്ല. തുര്‍ക്കിയും പാശ്ചാത്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കഴിഞ്ഞ ദിവസം വിള്ളലുണ്ടായിരുന്നു. തുര്‍ക്കി ന്യൂസ് ഏജന്‍സിയായ ‘അങ്ക’യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിക്കാന്‍ പോകുന്നില്ലെന്ന് പാശ്ചാത്യ എംബസികളെ തുര്‍ക്കി വിദേശകാര്യമന്ത്രാലയം മുന്‍കൂട്ടി അറിയിച്ചിരുന്നു.

2016ലെ പരാജയപ്പെട്ട തുര്‍ക്കി സൈനിക അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജയിലിലടച്ച ആക്റ്റിവിസ്റ്റ് ഉസ്മാന്‍ ഖാവാലയെ പിന്തുണച്ച നയതന്ത്രജ്ഞരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ജര്‍മനിയും യു.എസുമടക്കം 10 യൂറോപ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് തുര്‍ക്കി നാടുകടത്താന്‍ തീരുമാനിച്ചിരുന്നത്. ഖാവാലയെ എത്രയും പെട്ടെന്ന്വി ട്ടയക്കണമെന്നായിരുന്നു അംബാസഡര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്.

കാവാല കേസില്‍ പരാമര്‍ശം നടത്തിയ അംബാസഡര്‍മാരെ വിളിച്ചുവരുത്തി അവരോ വീശദീകരണം നല്‍കാന്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കിയിലെ ജുഡീഷ്യറിയുടേയും നിയമവാഴ്ചയുടേയും സ്വാതന്ത്ര്യത്തിനുള്ള നിര്‍ണായക പരീക്ഷണമായാണ് ഖാവാലയുടെ വിഷയത്തെ മനുഷ്യാവകാശ സംഘടനകളും പാശ്ചാത്യന്‍ സര്‍ക്കാരുംനോക്കിക്കാണുന്നത്.

സ്വന്തം രാജ്യങ്ങളിലെ ‘കൊള്ളക്കാരെയും കൊലയാളികളെയും ഭീകരരെയും’ എന്തുകൊണ്ട് വിട്ടയക്കുന്നില്ലെന്നും ഉര്‍ദുഗാന്‍ ഈ അംബാസഡര്‍മാരോട് ചോദിച്ചിരുന്നു.

Related Articles