Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവകരാറിന് ഒരു പ്ലാന്‍ ബി ഇല്ലെന്ന് ഇസ്രായേല്‍

തെല്‍അവീവ്: 2015ല്‍ ഇറാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ആണവകരാറിന് പകരമായി മറ്റൊന്ന് ഇല്ലെന്ന് ഇസ്രായേല്‍. ഈ വിഷയത്തില്‍ അടുത്ത ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി ഇസ്രായേല്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് ആണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

കരാറിനെ പിന്തുണയ്ക്കുന്ന ആളല്ല ഞാന്‍. ഈ ഇടപാട് ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, ഇക്കാര്യത്തില്‍ ഞാന്‍ ഒരു പ്ലാന്‍ ബി കാണുന്നില്ല- ലാപിഡ് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം ഇസ്രായേലിന്റെ ദീര്‍ഘകാലമായുള്ള ഇറാന്‍ ആണവ കരാറിനോടുള്ള ഇസ്രായേലിന്റെ തുറന്ന എതിര്‍പ്പ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2003 -ന് ശേഷമുള്ള ആദ്യത്തെ ഇസ്രായേല്‍ പ്രതിനിധിയുടെ മൊറോക്കോ സന്ദര്‍ശനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കിയതിന് ശേഷമാണ് പുതിയ സന്ദര്‍ശനമുണ്ടായത്. അടുത്ത ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി ഇസ്രായേല്‍ ബന്ധപ്പെടുന്നുണ്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles