Current Date

Search
Close this search box.
Search
Close this search box.

എന്‍.ഐ.ഒ.എസ് പാഠ്യപദ്ധതി ഹിന്ദുത്വ അജണ്ട: എസ്.ഐ.ഒ

മലപ്പുറം: രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍.ഐ.ഒ.എസ് പാഠ്യപദ്ധതിയിലെ നവീകരണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍ പറഞ്ഞു. എസ്.ഐ.ഒ മലപ്പുറം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബഹുമുഖ പാരമ്പര്യത്തെ ബോധപൂര്‍വ്വം തിരസ്‌കരിക്കുന്നതാണെന്നും അവയെ മദ്‌റസകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച വിദ്യാഭ്യാസ നിര്‍ണയാവകാശത്തെ റദ്ദ് ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-2022 കാലയളവിലേക്കുള്ള എസ്.ഐ.ഒവിന്റെ നയപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ശമീര്‍ ബാബു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബാസിത് താനൂര്‍ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് സമാപന പ്രഭാഷണം നടത്തി. ‘നേതൃത്വത്തോട്’ എന്ന തലക്കെട്ടില്‍ സുലൈമാന്‍ അസ്ഹരി സംസാരിച്ചു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി സ്വാഗതവും വലീദ് വി.കെ നന്ദിയും പറഞ്ഞു.

Related Articles