Current Date

Search
Close this search box.
Search
Close this search box.

പൊലിസ് യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തി ന്യൂസ്‌ലാന്റ്

വെല്ലിങ്ടണ്‍: ഔദ്യോഗിക പൊലിസ് യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ന്യൂസ്‌ലാന്റ് പൊലിസ്. ന്യൂസ്‌ലാന്റ് പൊലിസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അധികൃതര്‍ തന്നെയാണ് ഇക്കാര്യമറിയിച്ചത്.

ആദ്യമായി ഹിജാബ് ധരിച്ച പൊലിസ് ഉദ്യോഗസ്ഥ സീന അലിയുടെ ഫോട്ടോ പങ്കുവെച്ചാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്. കൂടുതല്‍ മുസ്‌ലിം സ്ത്രീകളെ പൊലിസ് സേനയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അവരുടെ വസ്ത്രധാരണ രീതിയും പൊലിസ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്നും പൊലിസ് അറിയിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രയം സ്വീകരിച്ചുകൊണ്ട് 2018 മുതല്‍ യൂണിഫോമില്‍ പരിഷ്‌കരണങ്ങള്‍ വരുത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സേനയിലെ മുസ്‌ലിം സ്ത്രീകള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഹിജാബാണ് സീന അലി ധരിച്ചത്. 30കാരിയായ സീന ന്യൂസ്‌ലാന്റിലെ ആദ്യ ഹിജാബ് ധാരിയായ പൊലിസ് എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്. ഇതില്‍ തന്നെ കുടിയേറ്റക്കാരായി വന്നവരും ഉള്‍പ്പെടുന്നുണ്ട്. യൂണിഫോമില്‍ ഹിജാബ് ധരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ധാരാളം മുസ്‌ലിം വനിതകള്‍ സേനയില്‍ ചേരാനായി കടന്നുവരണമെന്നും സീന അലി പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനമെടുത്തുതെന്നും സീന കൂട്ടിച്ചേര്‍ത്തു. വസ്ത്രം രൂപകല്‍പന ചെയ്യാന്‍ സീനയും പൊലിസിനെ സഹായിച്ചിട്ടുണ്ട്. ഹിജാബിന് മുകളില്‍ തൊപ്പിയും ധരിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തത്.

 

 

Related Articles