Current Date

Search
Close this search box.
Search
Close this search box.

ചുരിദാറിന് പകരം ഹാഫ് പാവാട; ലക്ഷദ്വീപില്‍ യൂണിഫോം മാറ്റവുമായി ഭരണകൂടം

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങളുടെ മേലുള്ള ആധിപത്യം മാറ്റമില്ലാതെ തുടര്‍ന്ന് ദ്വീപ് ഭരണകൂടം. സ്‌കൂളുകളിലെ യൂണിഫോം സമ്പ്രദായത്തിലാണ് ഇപ്പോള്‍ അധികൃതര്‍ കൈവെച്ചിരിക്കുന്നത്. യൂണിഫോമിലെ പരിഷ്‌കരണം ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. നിലവില്‍ ചുരിദാര്‍ ധരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് അരപ്പാവാടയാണ് പുതിയ നിര്‍ദേശത്തില്‍ ഉള്‍കൊള്ളിച്ചത്. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമിന്റെ ക്വട്ടേഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തുവിട്ടപ്പോഴാണ് യൂണിഫോം മാറ്റം പുറംലോകമറിഞ്ഞത്.

പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്റ്സ്, ഹാഫ് കയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്, ഹാഫ്കൈ ഷര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷര്‍ട്ട്. അതിനു മുകളില്‍ ഡിവൈഡര്‍ സ്‌കേര്‍ട്ട് എന്നിവയാണ് പുതിയ വേഷം.

വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാളാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ഹിജാബ് നിരോധനം പോലുള്ളവ സാധ്യതകളാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും പെണ്‍കുട്ടികള്‍ക്ക് ചുരിദാറോ അല്ലെങ്കില്‍ ഫുള്‍ പാവാടയോ ആണ് നിലവിലെ യൂണിഫോം.

Related Articles