Current Date

Search
Close this search box.
Search
Close this search box.

അധികാര കസേരയിലേക്ക് ബിന്യമിന്‍ നെതന്യാഹു വീണ്ടും തിരിച്ചെത്തുന്നു

ജറൂസലം: ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് കാലം ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ബിന്യമിന്‍ നെതന്യാഹു വീണ്ടും അധികാര കസേരയിലേക്ക് തിരിച്ചെത്തുകയാണ്. പുതിയ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനെ ഫലസ്തീകളും ഇസ്രായേല്‍ ഇടതുപക്ഷവും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. 73കാരനായ ബിന്യമിന്‍ നെതന്യാഹു പുതിയ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് വ്യാഴാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പാസാവുകയാണെങ്കില്‍ നെതന്യാഹു സഖ്യകക്ഷികള്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 1996 മുതല്‍ 1999 വരെയും 2009 മുതല്‍ 2021 വരെയും ബിന്യമിന്‍ നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു.

നവംബര്‍ ഒന്നിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ നെതന്യാഹുവിന്റെ വിജയം ഇസ്രായേലിലെ രാഷ്ട്രീയ അശാന്തിക്ക് അന്ത്യം കുറിക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരിത്തിയിരുന്നു. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെയുള്ള കടുത്ത രാഷ്ട്രീയ വിയോജിപ്പിന്റെ ഫലമായാണ് തെരഞ്ഞെടുപ്പ് നടന്നത്. നവംബറിലെ തെരഞ്ഞെടുപ്പ് നാല് വര്‍ഷത്തനിടെ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പമായിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles