Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ തീരത്ത് കപ്പല്‍ മറിഞ്ഞ് നൂറാേളം പേര്‍ മുങ്ങി മരിച്ചു

ട്രിപ്പോളി: ലിബിയന്‍ കടല്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച കപ്പല്‍ മറിഞ്ഞ് നൂറോളം പേര്‍ മുങ്ങി മരിച്ചു. യു.എന്നിന് കീഴിലുള്ള United Nations and Doctors Without Borders (MSF) എന്ന സംഘടനയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. എഴുപതോളം പേര്‍ ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഏറ്റവും കുറഞ്ഞത് 74 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചെന്നും ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ കിഴക്ക് ഭാഗത്ത് കോംസ് തീരത്താണ് അപകടം നടന്നത്.

മരിച്ചവരില്‍ 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കപ്പലില്‍ 120ലധികം പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്ര പേര്‍ മരിച്ചതെന്നും വടക്കുപടിഞ്ഞാറന്‍ തീരദേശത്തുണ്ടായ മറ്റൊരു അപകടത്തില്‍ 20 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കുന്ന യാത്രികരെ സഹായിക്കുന്ന സ്വതന്ത്ര സംഘടനയായ അലാം ഫോണും അവരുടെ ട്വിറ്ററര്‍ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

Related Articles