Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ അവതരിപ്പിച്ച് എന്‍.സി.പി എം.പി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് എന്‍.സി.പി ലോക്‌സഭാംഗം സുപ്രിയ സുലെ. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നും കൂടാതെ ഘഏആഠഝകഅ+ ദമ്പതികള്‍ക്ക് ഭിന്നലിംഗക്കാര്‍ക്ക് അര്‍ഹമായ അതേ വൈവാഹിക അവകാശങ്ങള്‍ നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്.

രണ്ട് പങ്കാളികളും പുരുഷന്മാരാണെങ്കില്‍ വിവാഹപ്രായം 21 വയസും സ്ത്രീ പങ്കാളികള്‍ക്ക് 18 വയസും ആയി നിജപ്പെടുത്താനും ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റിന്റെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ”ഭര്‍ത്താവ്”, ”ഭാര്യ” എന്നീ വാക്കുകള്‍ക്ക് പകരം ”ഇണ” എന്നാക്കി മാറ്റണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു.

‘2018ല്‍ സുപ്രീം കോടതി ഐ പി സി-യുടെ സെക്ഷന്‍ 377-ലെ പുരാതനവും ക്രൂരവുമായ നിയമനിര്‍മ്മാണം റദ്ദാക്കി. നവതേജ് സിംഗ് ജോഹറിന്റെ ഈ സുപ്രധാന വിധിയിലൂടെ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കി. ഇത് വളരെ പുരോഗമനപരമായ ഒരു കുതിച്ചുചാട്ടമായിരുന്നെങ്കിലും, LGBTQIA+ വ്യക്തികള്‍ ഇപ്പോഴും സമൂഹത്തില്‍ വിവേചനവും നീതി നിഷേധവും നേരിടുന്നുണ്ടെന്നും ബില്‍ അവതരിപ്പിച്ച ശേഷം തുടര്‍ച്ചയായി ട്വീറ്റുകളിലൂടെ സുലെ പറഞ്ഞു.

അതിനാല്‍, സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനും വിവാഹിതരായ LGBTQIA + ദമ്പതികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിനുമായി 1954-ലെ പ്രത്യേക വിവാഹ നിയമം ഭേദഗതി ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും സുപ്രിയ പറഞ്ഞു.

Related Articles