Current Date

Search
Close this search box.
Search
Close this search box.

മതമൈത്രി വിളിച്ചോതി ക്രിസ്ത്യന്‍ പള്ളിയില്‍ നമസ്‌കാരം നിര്‍വഹിച്ചു

കൊച്ചി: പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങള്‍ക്കിടെ മതസാഹോദര്യം വിളിച്ചോതുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളും ഇതിനോടകം പുറത്തുവന്നിരുന്നു. എന്നാല്‍ അവയില്‍ നിന്നെല്ലാം വിഭിന്നമായി ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്യുലര്‍ മാര്‍ച്ചിനൊടുവിലാണ് കൃസ്ത്യന്‍ പള്ളിയില്‍ വെച്ച് ബാങ്കും അതിനു ശേഷം നമസ്‌കാരവും നടന്നത്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി അങ്കണത്തില്‍ വെച്ചായിരുന്നു പ്രാര്‍ഥന. മഗ്‌രിബ് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കിയത്. മുവാറ്റുപുഴ നെഹ്റു പാര്‍ക്കില്‍ നിന്ന് കോതമംഗലം ഗാന്ധി സ്‌ക്വയറിലേക്കാണ് ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് ഭരണഘടന സംരക്ഷണ മാര്‍ച്ച് നടന്നത്.

Related Articles