Current Date

Search
Close this search box.
Search
Close this search box.

മ്യാന്മര്‍: അട്ടിമറിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ അണിനിരന്ന് ന്യൂനപക്ഷ വിഭാഗങ്ങളും

യാങ്കോണ്‍: മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളും. ആങ്‌സാന്‍ സൂകിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാളത്തിന്റെ ഏകാധിപത്യത്തിനെതിരെയുള്ള തങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അറിയിക്കുന്നതിന് വേണ്ടിയാണ് വിവിധ ന്യൂനപക്ഷ സമൂഹങ്ങള്‍ തെരുവിലിറങ്ങിയത്. നാഗ ന്യൂനപക്ഷ സമൂഹവും LGBTQ സമൂഹവുമാണ് ശനിയാഴ്ച രാജ്യത്ത് ജനാധിപത്യ വ്യവസ്ഥ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്.

കഴിഞ്ഞയാഴ്ച പട്ടാളത്തിന്റെ വെടിയേറ്റ് പ്രതിഷേധക്കാര്‍ക്കിടയിലെ വനിത പ്രവര്‍ത്തക കൊല്ലപ്പെട്ടതിനെതിരെയും ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു. തലസ്ഥാനമായ നായ്പ്വിദോവില്‍ വെച്ചാണ് പ്രതിഷേധക്കാരി കൊല്ലപ്പെടുന്നത്. തുടര്‍ന്ന് ശനിയാഴ്ചയും രാജ്യത്ത് പ്രതിഷേധം രൂക്ഷമാണ്. മരണത്തില്‍ ദുഖം രേഖപ്പെടുത്തി അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ ബലപ്രയോഗം നടത്തുന്നതിനെ അപലപിക്കുന്നതായും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് പുറത്തിറക്കിയ പ്രസതാവനയില്‍ പറഞ്ഞു.

അതേസമയം, പ്രതിഷേധത്തിനിടെ ഒരു പൊലിസുകാരനും കൊല്ലപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. മ്യാന്മറിലെ വഷളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍രാജ്യങ്ങള്‍ പുതിയ ശ്രമം നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി ഒരു യോഗം വിളിക്കാന്‍ നിര്‍ദേശം മുന്നോട്ടുവെച്ച് ഇന്തോനേഷ്യ രംഗത്തുവന്നിട്ടുണ്ട്.

Related Articles