Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം പണ്ഡിതര്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കണം: മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: ഇസ്ലാമിനെയും മുസ്ലിംകളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷന്‍ സംവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മുസ്ലിം പണ്ഡിതരോട് ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ആഹ്വാനം ചെയ്തു.

ഇസ്ലാമിക പണ്ഡിതന്മാരോടും ഉലമാക്കളോടും മുസ്ലിം ബുദ്ധിജീവികളോടും ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

വര്‍ഷങ്ങളായി, ഭൂരിഭാഗം ഇന്ത്യന്‍ ടി.വി ചാനലുകളിലെയും സംവാദങ്ങള്‍ അതിന്റെ ഇസ്ലാമോഫോബിയയുടെ പേരിലാണ് ഉയര്‍ത്തിക്കാട്ടുന്നത്.
മുസ്ലീം വിരുദ്ധ വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ടി.വി ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലീം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. #StopGoingToGodiMediaDebates എന്ന പേരിലായിരുന്നു ക്യാംപെയിന്‍യ കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ ഇത് ട്രെന്‍ഡിംഗ് ആയിരുന്നു.

ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിലൂടെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും ഒരു സേവനവും ചെയ്യാന്‍ കഴിയില്ല, പകരം, ഇസ്ലാമിനെയും മുസ്ലീങ്ങളെയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി അവരുടെ അവഹേളനത്തിന് നാം നിന്നുകൊടുക്കുകയാണെന്നും മുസ്ലിം സംഘടനയുടെ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റുമാരുടെയും ജനറല്‍ സെക്രട്ടറിയുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ മുഹമ്മദ് നബിയെയും ഭാര്യ ആയിശയെയും കുറിച്ച് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ്മയെ പ്രതിരോധിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ചാനലുകള്‍ ഡച്ച് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരനായ ഗീര്‍ട്ട് വൈല്‍ഡേഴ്‌സിനെ പാനലിസ്റ്റായി കൊണ്ടുവന്നിരുന്നു. അതിലൂടെ ശര്‍മയെ അവര്‍ പ്രതിരോധിക്കുകയും ചെയ്തിരുന്നു.

Related Articles