Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ മുസ്ലിം യുവാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ചു; മര്‍ദനം മൂലമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവ് പൊലിസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചു. പൊലിസിന്റെ മര്‍ദനം മൂലമാണ് കൊല്ലപ്പെട്ടതെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. പടിഞ്ഞാറന്‍ യു.പിയിലെ ബാഗ്പതിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് 26കാരനായ സാജിദ് അബ്ബാസിയെന്ന യുവാവ് പരുക്കുകളോടെ ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്. റതൗല്‍ പൊലിസാണ് സാജിദിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

ചൂതാട്ടക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് തന്റെ സഹോദരനെ പോലീസ് പിടികൂടിയതെന്ന് അബ്ബാസിയുടെ മൂത്ത സഹോദരന്‍ ഷഹാബുദ്ദീന്‍ പറഞ്ഞു. ഇവരുടെ വീടിനടുത്തുള്ള മാങ്ങാപ്പാടങ്ങള്‍ ചൂതാട്ടത്തിന് കുപ്രസിദ്ധമാണ്. ഇവിടെ നിന്ന് ചില ചൂതാട്ടക്കാരെ പോലീസ് തിരഞ്ഞു പോകുന്നതിനിടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാജിദിനെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ചൂതാട്ടക്കാരനല്ലെന്ന് സാജിദ് പൊലിസിനോട് കരഞ്ഞപോക്ഷിച്ചെങ്കിലും അവര്‍ കേള്‍ക്കാന്‍ തയാറായില്ല.

തുടര്‍ന്ന് നാല് പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ചൗക്കിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ചും അവര്‍ കൂടുതല്‍ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് പിതാവ് പൊലിസ് സ്റ്റേഷനിലെത്തിയ സമയത്ത് സാജിദ് അബോധാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ യുവാവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. മൃതദേഹം റത്തൗള്‍ ബസ് സ്റ്റാന്‍ഡില്‍ കിടത്തുകയും ബന്ധുക്കളും നാട്ടുകാരും പൊലിസിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

Related Articles