Current Date

Search
Close this search box.
Search
Close this search box.

സംവരണ സമരത്തിന് പിന്തുണയുമായി മുസ്‌ലിം ലീഗും

മലപ്പുറം: പിന്നോക്ക സംവരണ അട്ടിമറിക്കെതിരേ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന പ്രക്ഷോഭ സരമങ്ങള്‍ പിന്തുണയുമായി മുസ്‌ലിം വലീഗം രംഗത്ത്. ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് സമരത്തിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചത്.

നവംബര്‍ 9ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്കു നടക്കുന്ന പ്രക്ഷോഭ സമരം വിജയിപ്പിക്കും. സംവരണ സമുദായങ്ങളുമായി ചേര്‍ന്ന് ശക്തമായ സമരപരിപാടികളും ആവിഷ്‌കരിക്കും. കടുത്ത അനീതിയാണ് സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക ജനവിഭാഗങ്ങളോട് ചെയ്തതെന്നും യോഗം അഭിപ്രായപ്പെട്ടു.

പിന്നോക്കക്കാരുടെ ആനുകൂല്യം ഇല്ലാതാക്കി സംവരണം അട്ടിമറിച്ചിരിക്കുകയാണ്. മെറിറ്റ് വിഭാഗങ്ങള്‍ക്കും ഇതു ദോഷകരമാണ്. സംവരണം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല, സംവരണ ആനുകൂല്യം ലഭിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമാണിത്. അതിനെ വര്‍ഗീയമായോ, വിഭാഗീയമായോ കാണേണ്ടതില്ല. പിന്നോക്ക വിഭാഗങ്ങളോടു ചെയ്യുന്ന വഞ്ചനയ്ക്കെതിരേ മൗനം പാലിക്കുന്നതു കടുത്ത അനീതിയായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

Related Articles