Current Date

Search
Close this search box.
Search
Close this search box.

റമദാനില്‍ ഹലാല്‍ ഭക്ഷണം നല്‍കുന്നില്ല; പരാതി നല്‍കി യു.എസിലെ മുസ്‌ലിം തടവുകാരന്‍

തിബ്‌ലിസി: മുസ്‌ലിം പുണ്യമാസമായ റമദാനില്‍ ഹലാല്‍ ഭക്ഷണം നല്‍കാന്‍ തടങ്കല്‍ സംവിധാനം വിസമ്മതിച്ചതില്‍ പരാതിയുമായി യു.എസ് സ്‌റ്റേറ്റായ ജോര്‍ജിയയിലെ മുസ്‌ലിം തടവുകാരന്‍. നോര്‍മന്‍ സിമ്മണ്ട്‌സനെയും മറ്റ് മുസ്‌ലിം തടവുകാരെയും ഡികാബ് കൗണ്ടി ജയിലില്‍ ഹലാല്‍ ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടിരിക്കുകയാണന്ന് സിമ്മണ്ട്‌സിന് വേണ്ടി കെയര്‍ (Council on American-Islamic Relations) പരാതി നല്‍കുകയായിരുന്നു.

ഈ ഘട്ടത്തില്‍, ഡികാബ് കൗണ്ടി ജയില്‍ തടവിലാക്കിയിരിക്കുന്ന മുസ്‌ലിംകളെ അടിസ്ഥാനപരമായി പട്ടിണിക്കിട്ടിരിക്കുകയും, അവരോടും മതത്തിനും അന്നത്തിനുമിടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു -കെയറിന്റെ ജോര്‍ജിയയിലെ ലീഗല്‍ ഡയറക്ടര്‍ ജാവേറിയ ജമില്‍ ചൊവ്വാഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞു. ജോര്‍ജിയിലെ അറ്റ്‌ലാന്റക്ക് പുറത്തുള്ള ഡികാബ് കൗണ്ടി ജയിലില്‍ വിചാരണ കാത്ത് കഴിയുന്ന തടവുകാരനാണ് സിമ്മണ്ട്‌സ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles