Current Date

Search
Close this search box.
Search
Close this search box.

എം.എസ്.എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം 21ന്

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്സ് മൂവമെന്റ് – എം.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ പ്രശ്‌നം; മതകീയമോ മാനവികമോ എന്ന തലക്കെട്ടില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ഓണ്‍ലൈന്‍ സംഗമം മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 4.30 ന് ചേരും എം.പി.അബ്ദുസ്സമദ് സമാദാനി, ഡോ.കെ.ടി ജലീല്‍, ഡോ.ഹുസൈന്‍ മടവൂര്‍, എം.എം അക്ബര്‍, ഡോ.പിജെ വിന്‍സെന്റ്, ഡോ. എ.ഐ.അബ്ദുല്‍ മജീദ് സ്വലാഹി, അഹ്മദ് അനസ് മൗലവി, ഷാഹിദ് മുസ്ലിം ഫാറൂഖി, സുഹ്ഫി ഇംറാന്‍, സൈഫുദ്ദീന്‍ സ്വലാഹി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മെയ് 19-20 തിയതികളില്‍ ഓണ്‍ലൈനില്‍ ചേരുന്ന ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനം കോവിഡ് – പ്രളയ പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുന്ന സന്നദ്ധ സേവന യജ്ഞം, വിദ്യാര്‍ഥികള്‍ക്കിടയിലെ കോവിഡ് – വൈജ്ഞാനിക ബോധവല്‍കരണം, വിദ്യാര്‍ത്ഥി ആശ്വാസ നിധി തുടങ്ങി വിവിധ പദ്ധതികള്‍ക്ക് സംഗമം രൂപം നല്‍കും.

ഓണ്‍ ലൈന്‍ ക്ലാസില്‍ കേന്ദ്ര- സര്‍ക്കാര്‍ പ്രധാന മന്ത്രി നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളാ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപകന്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റന് എം.എസ്.എം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഓണ്‍ലൈന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സംഗമത്തില്‍ എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുഹ്ഫി ഇംറാന്‍, ട്രഷറര്‍ അമീന്‍ അസ്ലഹ്, വൈസ് പ്രസിഡണ്ടുമാരായ സൈഫുദ്ധീന്‍ സ്വലാഹി, അബ്ദുസ്സലാം അന്‍സാരി, ജവാദ് സ്വലാഹി ആലപ്പുഴ, അബ്ദുല്‍ ഹസീബ് സ്വലാഹി, ജോ. സെക്രട്ടറിമാരായി നവാസ് സ്വലാഹി ഒറ്റപ്പാലം, ഇത്തിഹാദ് സലഫി, അബ്ദുല്ല ഹുസൈന്‍,അജ്മല്‍ വാരം, അലി അസ്ഹര്‍ പേരാമ്പ്ര, യഹിയ മദനി കാളികാവ്, ഷഫീഖ് ഹസ്സന്‍ അന്‍സാരി, ഷിബിലി മുഹമ്മദ്, അലി ഫര്‍ഹാന്‍, ഡോ. റംസിന്‍ പ്രഭാഷണം നിര്‍വഹിച്ചു.

Related Articles