Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി ബന്ധം തുടരുന്നതിനെതിരെ മൊറോക്കോയില്‍ പ്രതിഷേധം

റബാത്ത്: ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയതിനെതിരെ പ്രതിഷേധവുമായി മൊറോക്കോ പൗരന്മാര്‍. രാജ്യത്തിന്റെ പല നഗരങ്ങളിലും നടന്ന പ്രതിഷേധത്തില്‍ ആയിക്കണക്കിന് മൊറോക്കോക്കാര്‍ പങ്കെടുത്തു. ഇസ്രായേലുമായി രാജ്യം ബന്ധം പുനഃസ്ഥാപിച്ച് രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തിലാണ് പൗരന്മാര്‍ പ്രതിഷേധം. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്. ബര്‍കാന്‍, വജ്ദ, മിക്‌നാസ്, കാസാബ്ലാങ്ക, ഖരീബകത്, അല്‍ജദീദ, ബനീ മല്ലാല്‍, തന്‍ജ, തസ, മുഹമ്മദിയ്യ എന്നിവടങ്ങളില്‍ പ്രതിഷേധം നടന്നു. 2000ത്തില്‍ ഇസ്രായേലുമായി വിച്ഛേദിച്ച ബന്ധം മൊറോക്കോ 2020 ഡിസംബര്‍ 10നാണ് പുനഃസ്ഥാപിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles