Current Date

Search
Close this search box.
Search
Close this search box.

2021ല്‍ ഒരു കോടി കുട്ടികള്‍ പട്ടിണിയിലാകും: യൂണിസെഫ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം ഒരു കോടിയിലേറെ കുട്ടികളെയാണ് പട്ടിണി ബാധിക്കുകയെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ യൂണിസെഫ്. അനിശ്ചിതമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍, പലായനം, കോവിഡ് പകര്‍ച്ചവ്യാധി തുടങ്ങിയ മൂലം 2021ലും പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുമെന്നാണ് യൂണിസെഫ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യൂണിസെഫിന്റെ മുന്നറിയിപ്പുള്ളത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, വടക്കുകിഴക്കന്‍ നൈജീരിയ, സാഹേല്‍, സുഡാന്‍,യെമന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടിണിയുടെ വക്കിലാണ്.

സംഘര്‍ഷത്തിന്റെയും മറ്റു മാനുഷിക പ്രതിസന്ധിയുടെയും അനന്തരഫലങ്ങള്‍ കോവിഡ് പകര്‍ച്ചവ്യാധിയെ രൂക്ഷമാക്കി. ഇതിനകം തന്നെ ഗുരുതരമായ അവസ്ഥകള്‍ തുടരുന്ന ഇത്തരം രാജ്യങ്ങളില്‍ വ്യാപകമായ ദാരിദ്ര്യത്തിന് ഇടയായേക്കുമെന്നും യൂനിസെഫ് പറഞ്ഞു.

വീടുകളില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും ലഭ്യമല്ലാത്തവരുടെ ഇടയിലാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles