Current Date

Search
Close this search box.
Search
Close this search box.

ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തില്‍: എം.കെ മുനീര്‍

കോഴിക്കോട്: കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ മുനീര്‍. പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്നും ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ പോലും നടത്തുന്നത്. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞത്. ഗര്‍ഭപാത്രമില്ലാതെ പ്രസവിക്കാനാവില്ല. ഗര്‍ഭപാത്രം സ്ത്രീകള്‍ക്കാണ് ഉണ്ടാവുക. അണ്ഡവും ബീജവും കൂടിച്ചേര്‍ന്നാണ് മനുഷ്യന്‍ പിറവിയെടുക്കുന്നത്. ഇങ്ങനെയല്ലാതെ പുരുഷന്‍ പ്രസവിച്ചുവെന്നത് അത്ഭുതമാണ്. അങ്ങിനെ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.

Related Articles