Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധം – വീഡിയോ

വാഷിങ്ടണ്‍: ആര്‍.എസ്.എസിന്റെ അമേരിക്കന്‍ ഘടകമായ എച്ച്.എസ്.എസിനെ(ഹിന്ദു സ്വയം സേവക് സംഘ്) നിരോധിക്കണമെന്നാവശ്യപ്പെട്ട് യു.എസില്‍ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് സിഖ്, മുസ്ലിം മറ്റു ന്യൂനപക്ഷ സമുദായാംഗങ്ങള്‍ പ്രതിഷേധ സംഗമം നടത്തിയത്. ആര്‍.എസ്.എസിനെയും എച്ച്.എസ്.എസിനെയും പ്രതിരോധിക്കുക എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോയും ട്വിറ്ററില്‍ വന്നിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനായ പീറ്റര്‍ ഫെഡ്രിക് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ആര്‍.എസ്.എസിനെയും എച്ച്.എസ്.എസിനെയും ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ റാലി നടന്നത്. നൂറുകണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. കാലിഫോര്‍ണിയയിലെ മാന്റീക്ക നഗരസഭ കൗണ്‍സില്‍ യോഗത്തിന് പുറത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യക്കാരും നാട്ടുകാരുമടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു.

https://twitter.com/i/status/1549871498294218753

Related Articles