Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ ഹറമിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം

മക്ക: കോവിഡ് നിയന്ത്രണങ്ങളോടെയുള്ള ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി മസ്ജിദുല്‍ ഹറമിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അറഫാ ദിനത്തിലും പെരുന്നാളിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് ഹാജിമാര്‍ക്ക് മാത്രമാകും പ്രവേശനം.

തീര്‍ഥാടകര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും കഅ്ബാ പ്രദക്ഷിണത്തിനും പ്രത്യേക വഴികളൊരുക്കും. ഹജ്ജിന്റെ ഭാഗമായി അറഫ, മിന, മുസ്ദലിഫ എന്നിവ സുരക്ഷാ വിഭാഗത്തിന് കീഴിലാണ്. ഹജ്ജിന്റെ പ്രധാന കര്‍മം നടക്കുന്ന അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറമിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

Related Articles