Current Date

Search
Close this search box.
Search
Close this search box.

ഈ ശൈത്യകാലത്ത് ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്ക് വേണ്ടി…

ഈ ശൈത്യകാലത്ത് ഒരുപാട് ജീവിതങ്ങള്‍ ഏറെ പ്രയാസത്തിലാണ്; ദുരിതപൂര്‍ണമായ ജീവിതമാണവര്‍ നയിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പവും കുതിച്ചുയരുന്ന ഇന്ധന, ഭക്ഷ്യവസ്തുക്കളുടെ വിലയും ലോകത്തുടനീളം പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായി. കുറഞ്ഞ വരുമാനം കൊണ്ട് എങ്ങനെ ജീവിക്കണമെന്നറിയാതെ ഒരുപാട് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍, കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ ശൈത്യകാലം കൂടുതല്‍ കഠിനമാണ്. അഫ്ഗാനിസ്ഥാന്‍, സിറിയ, യുക്രെയ്ന്‍ എന്നിവടങ്ങളിലെ സംഘര്‍ഷങ്ങളില്‍ 34 ദശലക്ഷം പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരില്‍ അധികവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളാണ്. ഈ കുടംബങ്ങള്‍ ശരിക്കും ദുരിതപൂര്‍ണമായ സാഹചര്യമാണ് നേരിടുന്നത്. കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും എളുപ്പത്തില്‍ തകരാവുന്ന കൂടാരങ്ങളിലാണ് അവരില്‍ പലരും താമസിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിനിടയില്‍ സ്ത്രീകള്‍ ജോലി ലഭിക്കാന്‍ കഷ്ടപ്പെടുന്നതിനാല്‍, അവര്‍ക്ക് വരുമാനം കണ്ടെത്തുക പ്രയാസകരമാണ്. ഈ ശൈത്യകാലത്ത് തൊഴിലവസരം വളരെ കുറവുമാണ്. ജോലി അന്വേഷിക്കുമ്പോള്‍, ഉമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളെ തനിച്ചാക്കേണ്ടി വരുന്നു. പലപ്പോഴും അവര്‍ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നു. ഒരു ദിവസത്തെ ചെലവിന് 1.50 ഡോളറെങ്കിലും വേണം. എന്നാലത് പ്രാഥമിക ഭക്ഷണച്ചെലവിന് പോലും മതിയാകുന്നില്ല. സിറിയയില്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന ഭക്ഷണങ്ങളുടെ വില 800 ശതമാനമാണ് കുതിച്ചുയര്‍ന്നത്. സ്ത്രീകള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കണ്ടെത്താന്‍ പാടുപെടുമ്പോള്‍, പലപ്പോഴും കടക്കെണിയില്‍ മുങ്ങുന്നു. ഇത്, അവരെ അതിക്രമങ്ങളിലേക്കും ലൈംഗിക ചൂഷണങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാനോ നിര്‍ബന്ധിത വിവാഹത്തിനോ കരാര്‍ വ്യവസ്ഥയിലുള്ള തൊഴിലിനോ നിര്‍ബന്ധിതരാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളെ വിവാഹത്തിന് 2200 ഡോളറിന് വില്‍ക്കുന്ന വാര്‍ത്തയും ഏറെ വേദനിപ്പിക്കുന്നതാണ്. സംഘര്‍ഷങ്ങള്‍ മൂലം ഇരകളായവര്‍ ഈ ശൈത്യകാലത്ത് ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ അലയുകയാണ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles