Current Date

Search
Close this search box.
Search
Close this search box.

കാനഡയില്‍ ഖുര്‍ആനു മേല്‍ വെള്ളമൊഴിച്ച് അവഹേളിച്ച് യുവാവ്- വീഡിയോ

ഒട്ടാവ: കാനഡയിലെ എഡ്മന്റണില്‍ ഇസ്ലാമിക് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ പ്രദര്‍ശിപ്പിച്ച ഖുര്‍ആനെ അവഹേളിച്ച് യുവാവ്. റോഡരികിലെ കൗണ്ടറിന് സമീപമെത്തിയ യുവാവ് തന്റെ കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്ക് ഖുര്‍ആന്റെ മുകളില്‍ ഒഴിക്കുകയും കൗണ്ടറില്‍ ഉണ്ടായിരുന്ന മുസ്ലിം യുവാക്കളായ രണ്ട് പേരെ തെറി വിളിക്കുകയും പ്രവാചകനെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എഡ്മന്റണിലെ റോഡരികില്‍ ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനായി ‘know islam’ എന്ന പേരില്‍ ഒരു കൗണ്ടര്‍ ഒരുക്കിയിരുന്നു. ഇവിടെ വിശുദ്ധ ഗ്രന്ധമായ ഖുര്‍ആന്റെ പ്രതികളും മറ്റും ഉണ്ടായിരുന്നു. ബൈക്കില്‍ ഇവരുടെ അടുത്തെത്തിയ വെളുത്ത വംശജനായ യുവാവ് മുസ്ലീം വളന്റിയര്‍മാരോട് ഇത് എന്താണെന്ന് ചോദിക്കുകയും ”നിങ്ങളുടെ പ്രവാചകനെക്കുറിച്ച് (അശ്ലീല പദം ഉപയോഗിച്ചുകൊണ്ടായിരുന്നു പരാമര്‍ശം) ആരെങ്കിലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്നു ചോദിച്ച് തന്റെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ വെളളം കൗണ്ടറിന് മുകളില്‍ വെച്ചിരുന്ന ഖുര്‍ആനിന് മേല്‍ ഒഴിക്കുകയായിരുന്നു.

എന്നാല്‍ യുവാക്കള്‍ ഇയാളെ തടയാനോ പ്രതികരിക്കാനോ പോകാതെ സംയമനം പാലിക്കുന്നതും വീഡിയോവില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി പോകുകയും മുസ്ലിം യുവാക്കള്‍ വെള്ളം തുടച്ചുനീക്കുന്നതും വീഡിയോവിലുണ്ട്. അല്‍ജസീറയാണ് വീഡിയോ പുറത്തുവിട്ടത്.

 

വീഡിയോ കാണാം: https://www.instagram.com/p/CsbCDvTumc8/

Related Articles