Current Date

Search
Close this search box.
Search
Close this search box.

മാലി: പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സൈന്യം അറസ്റ്റ് ചെയ്തു

ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം. പ്രസിഡന്റ് ബാഹ് നദാവ് പ്രധാനമന്ത്രി മുഹ്താര്‍ ഔആന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം സൈന്യം അറസ്റ്റ് ചെയ്തത്.

മുന്‍ രാഷ്ട്ര നേതാവിനെ അട്ടിമറിച്ച് ഒമ്പത് മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും സൈനിക അട്ടിമറി ഉണ്ടായിരിക്കുന്നത്. നിലവിലെ സംഭവ വികാസങ്ങളില്‍ ആശങ്കയറിയിച്ചും അറസ്റ്റിനെ അപലപിച്ചും യു.എന്നും ആഫ്രിക്കന്‍ യൂണിയനും രംഗത്തെത്തയിട്ടുണ്ട്.

അറസ്റ്റ് ചെയ്ത രാജ്യത്തെ സിവിലിയന്‍ നേതാക്കളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത രാജി ഉള്‍പ്പെടെ നിര്‍ബന്ധിത നടപടികളെ അന്താരാഷ്ട്ര സമൂഹം മുന്‍കൂട്ടി നിരസിക്കുമെന്നും യു.എന്നും എ.യുവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ രണ്ട് സൈനികരെ വിട്ടയക്കുകയും സര്‍ക്കാര്‍ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ടാമത് സൈനിക അട്ടിമറി ഉണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് വീണ്ടും രാഷ്ട്രീയ കുഴപ്പങ്ങള്‍ രൂക്ഷമായി.

Related Articles