Current Date

Search
Close this search box.
Search
Close this search box.

‘ജോര്‍ജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ്’ പ്രതികരിച്ച് മഅ്ദനി

കോഴിക്കോട്: വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായി രണ്ടാം ദിനം തന്നെ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ച നടപടിയില്‍ പ്രതികരണവുമായി അബ്ദുനാസര്‍ മഅ്ദനി. ‘പാവം ജോര്‍ജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോല്‍ !!!’ എന്നാണ് മഅ്ദനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബംഗളൂരു സ്ഫോടനക്കേസില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി വിചാരണതടവുകാരനായി ബംഗളൂരുവില്‍ കഴിയുകയാണ് അബ്ദുനാസര്‍ മഅ്ദനി.

2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരു വിട്ടു പോകാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ ആശുപത്രിയിലും ഫ്‌ളാറ്റിലുമായി കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ മനപൂര്‍വം അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമാണ്.

കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മഅ്ദനിയെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്.

2008ല്‍ ബംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17നാണ് മഅ്ദനിയെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്യുന്നത്.

Related Articles