Current Date

Search
Close this search box.
Search
Close this search box.

‘ലൈറ്റ് ഓഫ് മിഹ്റാബ്’ കാമ്പയിനുമായി സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പേരില്‍ ത്രൈമാസ കാമ്പയിന്‍ ആചരിക്കുന്നു. മഹല്ലുകള്‍ക്ക് പുത്തനുണര്‍വ് നല്‍കുക, പളളികളുമായുള്ള വിശ്വാസികളുടെ ആത്മബന്ധം അറ്റ് പോകാതെ നിലനിര്‍ത്തുക, ആത്മീയ – അവകാശ ബോധം പകരുക, സ്വതന്ത്ര – യുക്തി ചിന്തകള്‍ക്കും മത നിരാസ പ്രവണതകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കുക, ഉലമാ – ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് കാമ്പയിനിന്റെ ലക്ഷ്യങ്ങള്‍.

കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്‍ – സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംയുക്ത സംസ്ഥാന പ്രവര്‍ത്തക സമിതി കാമ്പയിനിന് അന്തിമ രൂപം നല്‍കി. സെപ്റ്റംബര്‍,ഒക്ടോബര്‍,നവമ്പര്‍ മാസങ്ങളിലാണ് കാമ്പയിന്‍ നടക്കുക . സംസ്ഥാന തല ഉല്‍ഘാടനം ഓഗസ്റ്റ് 31 ന് മലപ്പുറം സുന്നി മഹല്ലില്‍ വെച്ച് നടക്കും. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജില്ലാ – മേഖലാ – മഹല്ല് സംഗമങ്ങള്‍ നടക്കും.

ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് ആശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ഉലമാ – ഉമറാ: കരുത്തും കരുതലും എന്നീ നാല് വിഷയങ്ങളാണ് കാമ്പയിനിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുക. വിഷയാവതാരകര്‍ക്കുള്ള ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും ഓഗസ്റ്റ് 28 ന് രാവിലെ 9.30 മണി മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടക്കും.
കാമ്പയിനിന്റെ വിജയത്തിനായി വിളിച്ച് ചേര്‍ക്കുന്ന എസ്.എം.എഫ് – ജംഇയ്യത്തുല്‍ ഖുത്വബാ സംയുക്ത ജില്ലാ പ്രവര്‍ത്തക സമിതികള്‍ ഇന്ന് മുതല്‍ നടക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി കണ്‍വീനറുമായ സമിതിയാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Related Articles