Current Date

Search
Close this search box.
Search
Close this search box.

റിയാദിലെ ജി20 ഉച്ചകോടി ബഹിഷ്കരിക്കണമെന്ന് യു.എസ് പ്രതിനിധികൾ

വാഷിങ്ടൺ: സൗദി ഭരണാധികാരികൾ മനുഷ്യാവകാശ പ്രശ്നങ്ങൾ മുഖവിലക്കെടുന്നില്ലെങ്കിൽ അടുത്ത മാസം റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടി ബഹിഷ്കരിക്കാൻ ട്രംപ് ഭരണകൂടത്തോട് യു.എസിലെ 45 പ്രതിനിധികൾ (Legislators) ആവശ്യപ്പെട്ടു. മനുഷ്യാവകാശ വിഷയങ്ങളെ മുൻനിർത്തി യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കാളിത്തം കുറയ്ക്കണമെന്ന് യൂറോപ്യൻ പ്രതിനിധികൾ ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയതിനെ തുടർന്നാണ് യു.എസ് കോൺ​ഗ്രസ് അം​ഗങ്ങൾ സെക്രട്ടറി മെെക്ക് പോംപിയോക്ക് കത്തയക്കുന്നത്.

തടവിൽ കഴിയുന്ന സാമൂഹ്യപ്രവർത്തകരെ മോചിപ്പിക്കാനും, അയൽരാജ്യമായ യമനിലെ സൈനിക നടപടികൾ അവസാനിപ്പിക്കാനും, മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോ​ഗിയുടെ വധത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാനുമാണ് കോൺ​ഗ്രസ് അം​ഗങ്ങൾ സൗദിയോട് ആവശ്യപ്പെടുന്നത്.

Related Articles