Current Date

Search
Close this search box.
Search
Close this search box.

ലബനാന്‍: പ്രധാനമന്ത്രിയെ നിര്‍ണയിക്കാന്‍ കൂടിയാലോചന ആരംഭിച്ചു

ബയ്‌റൂത്ത്: പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിന് പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിയാലോചന ആരംഭിച്ചതായി പ്രസിഡന്റ് മൈക്കല്‍ അൗന്‍. ബാബ്ദ കൊട്ടാരത്തില്‍ തിങ്കളാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചര്‍ച്ച വൈകുന്നേരം വരെ തുടരുന്നതാണ്. പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങളുള്ള അസം പാര്‍ട്ടിയെ നയിക്കുന്ന മുന്‍ പ്രധാനമന്ത്രിയും ബിസിനസ്സുകാരനായ നജീബ് മീഖാത്തി ഭൂരിപക്ഷം വോട്ടുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസിഡന്റ് മൈക്കല്‍ അൗന്‍ മീഖാത്തിയുമായും, മുന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സഅദ് ഹരീരി ഞായറാഴ്ച മീഖാത്തിക്ക് പിന്തുണ അറിയിക്കുകയും, അടിയന്തിരമായി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഹരീരിയോടൊപ്പം മുന്‍ പ്രധാനമന്ത്രിമാരായ ഫുആദ് സനിയോറ, തമാം സലാം എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥി പ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയും, സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുന്നതാണ്.

Related Articles