Current Date

Search
Close this search box.
Search
Close this search box.

പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ലബനാന്‍

ബയ്‌റൂത്ത്: രാജ്യത്ത് സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് പണം നല്‍കി സഹായിക്കുന്ന പദ്ധതിക്ക് ലബനാന്‍ പാര്‍ലമെന്റ് ബുധനാഴ്ച അംഗീകാരം നല്‍കി. ഇതിനായി പ്രതിവര്‍ഷം 556 മില്യണ്‍ ഡോളര്‍ ചെലവാകും. അതോടൊപ്പം, അവശ്യ വസ്തുക്കള്‍ക്കായി നല്‍കുന്ന 6 ബില്യണ്‍ ഡോളര്‍ സബ്‌സിഡി പദ്ധതി എടുത്തുകളയുകയും ചെയ്തു. പുതിയ പദ്ധതി പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്രതിമാസം 93 ഡോളര്‍ ലഭിക്കുമെന്ന് സര്‍ക്കാറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മിഡില്‍ ഈസ്റ്റ് രാഷ്ട്രമായ ലബനാന്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ പകുതിയിലിധികം വരുന്ന ജനം പട്ടിണിയിലും, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പ്രയാസപ്പെടുകയുമാണ്. 2019 ഒക്ടോബറിന് ശേഷം രാജ്യത്തെ കറന്‍സിയുടെ 90 ശതമാനം മൂല്യവും കുറഞ്ഞിരുന്നു. നിരാശയും ദേഷ്യവും ജനത്തെ തെരുവുകളില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുകയാണ്.

കഴിഞ്ഞ 150 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മോശം മൂന്ന് രാജ്യങ്ങളിലൊന്നാണ് ലബനാന്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഈ മാസാദ്യം ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles