Current Date

Search
Close this search box.
Search
Close this search box.

യമന്‍ അല്‍ഖാഇദ നേതാവ് അറസ്റ്റില്‍: യു.എന്‍ റിപ്പോര്‍ട്ട്

സന്‍ആ: യമന്‍ അനുബന്ധ അല്‍ഖാഇദയുടെ നേതാവ് ഖാലിദ് ബാതറഫി അറസ്റ്റിലായിട്ട് മാസങ്ങളായെന്ന് യു.എന്‍ റിപ്പോര്‍ട്ട്. സായുധ സേനക്കെതിരായ യുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവാണിത്. ഒരു വര്‍ഷത്തില്‍ താഴെയായി അറേബ്യന്‍ ഉപദ്വീപിലെ നേതാവ് ഖാലിദ് ബാതറഫി അറസ്റ്റിലായതായും, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി സഅദ് ആതിഫ് അല്‍ അൗലഖി അല്‍ മഹ്‌റാ ഗവര്‍ണറേറ്റിലെ ഗൈദാ നഗരത്തിലെ ഓപറേഷനില്‍ ഓക്ടോബറില്‍ കൊല്ലപ്പെട്ടതായും വ്യാഴാഴ്ച പുറത്തിറക്കിയ യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം, ബാതറഫിന്റെ അറസ്റ്റിനെ സംബന്ധിച്ച ആദ്യ സ്ഥിരീകരണമാണ് തീവ്ര വിഭാഗങ്ങളെ നിരീക്ഷിക്കുന്ന പ്രത്യേക സംഘം സുരക്ഷാ സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ആഗോള സായുധ വിഭാഗത്തിന്റെ ഭീഷണിയെ സംബന്ധിച്ച യു.എന്‍ വിലയിരുത്തലില്‍ അല്‍ഖാഇദ നേതാവ് എവിടെയാണെന്നും, ഒക്ടോബറിലെ ഓപറേഷനെ സംബന്ധിച്ച് കുടുതുല്‍ വിശദീകരണവും വെളിപ്പെടുത്തുന്നില്ല.

Related Articles