Current Date

Search
Close this search box.
Search
Close this search box.

‘ഇത് അവസാന മുന്നറിയിപ്പ്’ ഡല്‍ഹി കലാപ കേസില്‍ പ്രോസിക്യൂഷനെ ശാസിച്ച് കോടതി

ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപകേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനെ ശാസിച്ച് ഡല്‍ഹി കോടതി. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലിസ് അപ്രസക്തമായ സാക്ഷികളെ ഹാജരാക്കിയതുമായി ബന്ധപ്പെട്ടാണ് ഇത് അവസാന മുന്നറിയിപ്പാണെന്ന് പ്രോസിക്യൂഷനെ ശാസിച്ചത്.

പ്രോസിക്യൂഷന് കേസ് റെക്കോഡ് പരിശോധിക്കാനും എല്ലാം ശരിയാണോ എന്ന് പരിശോധിക്കാനും പല കേസുകളില്‍ മുന്‍കാലങ്ങളില്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും, അത്തരം പരിശ്രമം ഈ കേസില്‍ പ്രോസിക്യൂട്ടറോ അന്വേഷണ ഉദ്യോഗസ്ഥനോ എടുത്തിട്ടില്ലെന്നും കോടതി പറഞ്ഞു.

മൂന്ന് മുസ്ലീം വ്യക്തികള്‍ക്കെതിരെ ഖജൂരി ഖാസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ നടപടികളുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച സാക്ഷിയായ മനോജ് കുമാര്‍ കോടതിയില്‍ ഹാജരായി. കുമാറിന്റെ പരാതി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതികളിലൊരാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ തെറ്റായ തീയതിയാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് , ഇത്തരം ദുരനുഭവങ്ങളൊന്നും ഈ കോടതി മൃദുവായി സ്വീകരിക്കില്ലെന്നും ഇത് പ്രോസിക്യൂഷന്‍ ഉണര്‍ന്നിരിക്കാനുള്ള അവസാന മുന്നറിയിപ്പായിരിക്കുമെന്നും ശാസിച്ചത്.

2020 ഫെബ്രുവരി 23 നും ഫെബ്രുവരി 26 നും ഇടയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും നിയമത്തെ എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.

 

Related Articles