Current Date

Search
Close this search box.
Search
Close this search box.

ലക്ഷദീപ്; സമാധാനം തകര്‍ക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കണം: എം.എസ്.എം

കോഴിക്കോട്: ലക്ഷദ്വീപിലെ ജനജീവിതം പ്രതിസന്ധിലാക്കുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാക്കുക, പ്രതിഷേധം സ്വരങ്ങളെ ഇല്ലായ്മ ചെയ്യുക, എതിര്‍ ശബ്ദങ്ങളെ ത്രീവവാദികളായി മുദ്ര കുത്തുക എന്ന ഫാസിസ്റ്റ് അജണ്ടയും തിരിച്ചറിഞ്ഞ് ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധ കൂട്ടായ്മകള്‍ രൂപപ്പെട്ടണമെന്ന് എം.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഓണ്‍ലൈന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് സംഗമത്തില്‍ എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹസീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുഹ്ഫി ഇംറാന്‍ വൈസ് പ്രസിഡണ്ടുമാരായ അബ്ദുസ്സലാം അന്‍സാരി, ജവാദ് സ്വലാഹി ആലപ്പുഴ,
ജോ. സെക്രട്ടറിമാരായി ഇത്തിഹാദ് സലഫി, അലി അസ്ഹര്‍ പേരാമ്പ്ര, യഹിയ മദനി കാളികാവ്, ഷഫീഖ് ഹസ്സന്‍ അന്‍സാരി, അലി ഫര്‍ഹാന്‍, ഡോ. റംസിന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles