Current Date

Search
Close this search box.
Search
Close this search box.

കിർ​ഗിസ്താൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രസി‍ഡൻ്റ് സൂറൻബെയുടെ പാർട്ടിക്ക് മേൽകൈ

ബിഷ്കേക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കിർ​ഗിസ്താൻ പ്രസിഡന്റ് സൂറൻബെ ജീൻബെക്കോവിനോട് അടുത്ത് നിൽക്കുന്ന പാർട്ടികൾക്ക് മേധാവിത്വമെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ വിവിധ പ്രതിപക്ഷ പാർട്ടികൾ കണക്കിനെതിരെ ചോദ്യംചെയ്ത് രം​ഗത്ത് വരികയും ചെയ്തിരിക്കുന്നു.

ജീൻബെക്കോവിന്റെ ഇളയ സഹോദരനായ അസൈൽബെക്ക് ജീൻബെക്കോവിന്റെ ബിരിംഡിക്ക് പാർട്ടിക്കും, ശക്തമായ സാന്നിധ്യമായ മാത്രൈമോവ് കുടംബത്തിന്റെ പിന്തുണയുള്ള മെകെനിം പാർട്ടിക്കും 24 ശതമാനം വോട്ട് ലഭിക്കുമെന്നാണ് ഞായറാഴ്ച രേഖപ്പെടുത്തിയ 95 ശതമാനം സമ്മതിദാനത്തെ അടിസ്ഥാനമാക്കികൊണ്ടുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നത്. ബിരിംഡിക്ക് പാർട്ടിയും മെകെനിം പാർട്ടിയും സൂറൻബെ ജീൻബെക്കോവിനോട് സഖ്യത്തിലാകുന്ന പാർട്ടികളാണ്. അതുപോലെ പ്രസിഡന്റിനോട് അടുത്തുനിൽക്കുന്ന കിർ​ഗിസ്താൻ പാർട്ടി ഒമ്പത് ശതമാം വോട്ട് നേടുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles