Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു; ‘ബാര്‍ബി’ സിനിമ നിരോധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സ്വവര്‍ഗ്ഗരതിയും ട്രാന്‍സ് ലൈംഗീകതയും പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ ‘ബാര്‍ബി’ സിനിമക്ക് വിലക്കുമായി കുവൈത്ത്. രാജ്യത്തിന്റെ പൊതുവായ മൂല്യങ്ങള്‍ക്കും സാമൂഹിക പാരമ്പര്യനും എതിരായതിനാലും അവ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സിനിമക്ക് നിരോധനമേര്‍പ്പെടുത്തിയത്. നേരത്തെ ലബനാനും സമാനമായ കാരണത്താല്‍ രാജ്യത്ത് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തിന്റെയും നീക്കം.

ഗ്രെറ്റ ഗെര്‍വിക് സംവിധാനം നിര്‍വഹിച്ച വാര്‍ണര്‍ സഹോദരന്മാരുടെ ചിത്രമായ ബാര്‍ബി ആഗോളതലത്തില്‍ തന്നെ ബോക്‌സ് ഓഫീസില്‍ വലിയ കലക്ഷന്‍ നേടിയ ചിത്രമാണ്.

കുവൈത്ത് സമൂഹത്തിനും പൊതുക്രമത്തിനും അന്യമായ ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന ചിത്രം നിരോധിക്കുന്നതായി കുവൈത്ത് വിവര കാര്യ മന്ത്രാലയാണ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചത്. ഓസ്ട്രേലിയന്‍ അമാനുഷിക ഹൊറര്‍ ചിത്രമായ ‘ടോക്ക് ടു മീ’യും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ബാര്‍ബി പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ലെബനന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ലെബനന്‍ സാംസ്‌കാരിക മന്ത്രി മുഹമ്മദ് മുര്‍തദ്ദ ബുധനാഴ്ച അറിയിച്ചിരുന്നു. ഈ സിനിമ ”സ്വവര്‍ഗരതിയും ട്രാന്‍സ്സെക്ഷ്വാലിറ്റിയും പ്രോത്സാഹിപ്പിക്കുന്നു, പിതാവിന്റെ രക്ഷാകര്‍തൃത്വം നിരസിക്കുന്നതിനെ പിന്തുണയ്ക്കുന്നു, മാതാവിന്റെ കടമകളെ ദുര്‍ബലപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നു, കൂടാതെ വിവാഹത്തിന്റെയും കുടുംബത്തിന്റെയും ആവശ്യകതയെ ചോദ്യം ചെയ്യുന്നുവെന്നും അതിനാല്‍ സിനിമ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്.

മുര്‍ദ്ദതയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്, ആഭ്യന്തര മന്ത്രി ബസ്സാം മൗലവി തന്റെ മന്ത്രാലയത്തിന് കീഴില്‍ വരുന്നതും സെന്‍സര്‍ഷിപ്പ് തീരുമാനങ്ങളുടെ ഉത്തരവാദിത്തമുള്ളതുമായ രാജ്യത്തെ സെന്‍സര്‍ഷിപ്പ് കമ്മിറ്റിയോട് സിനിമ അവലോകനം ചെയ്ത് ശുപാര്‍ശ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 മുതല്‍ ലെബനനിലെ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.

ലെബനാനില്‍ ഹിസ്ബുള്ള സായുധ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എല്‍ജിബിടിക്യു വിരുദ്ധ പ്രചാരണം സജീവമായ സമയത്താണ് ബാര്‍ബി സിനിമ നിരോധിക്കാനുള്ള ആഹ്വാനവും ഉണ്ടായത്.

Related Articles