Current Date

Search
Close this search box.
Search
Close this search box.

അമീറിന്റെ വിയോഗം: വെല്‍ഫെയര്‍ കേരള കുവൈത്ത് അനുശോചിച്ചു

കുവൈത്ത് സിറ്റി: മാനവികതയുടെ നേതാവും അറബ് ദേശത്തിന്റെ ഐക്യത്തിന്റെ പ്രതീകവുമായ കുവൈത്ത് ജനതയുടെ പ്രിയ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ വിയോഗം ലോകത്തിന് പൊതുവെയും കുവൈത്തിനും അറബ് ദേശത്തിനും കുവൈത്തിലെ സ്വദേശി-വിദേശി ഭേദമന്യേ മുഴുവന്‍ ജനങ്ങള്‍ക്കും തീരാ നഷ്ടമാണെന്ന് വെല്‍ഫെയര്‍ കേരളാ കുവൈത്ത് പത്ര പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിന് സമര്‍പ്പിതമായിരുന്നു അമീറിന്റെ ജീവിതം. കുവൈത്തിനെ ലോക ഭൂപടത്തില്‍ കാരുണ്യം കൊണ്ട് അടയാളപ്പെടുത്തിയ മഹദ് വ്യക്തിത്വം. കുവൈത്തിലെ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികളുടെയും അവകാശ സംരക്ഷണം ഉറപ്പു നല്‍കുന്ന തൊഴില്‍ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കിയ ഭരണാധികാരി,. ഗള്‍ഫ് അംഗരാജ്യങ്ങള്‍ക്കിടയിലെ ഐക്യശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവ്. ഇങ്ങനെ വ്യത്യസ്ത തലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles