Current Date

Search
Close this search box.
Search
Close this search box.

സുലൈമാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഖാംനഈ

തെഹ്‌റാന്‍: ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികരണമായി യു.എസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍ പരമോന്നത നേതാവ് അലി ഹുസൈന്‍ ഖാംനഈ. ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ആഴ്ചകള്‍ ബാക്കിനില്‍ക്കെ, അദ്ദേഹത്തിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഇറാന്‍ പരമോന്നത നേതാവ് ഇക്കാര്യം ആവര്‍ത്തിച്ചത്. ജനുവരി മൂന്നിന് ബഗ്ദാദ് വിമാനത്താവളത്തിന് സമീപം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കല്‍പന പ്രകാരം ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സുലൈമാനിയുടെ രക്തത്തിന് യു.എസ് വില നല്‍കേണ്ടി വരുമെന്ന് ഖാംനഈ ബുധനാഴ്ച പറഞ്ഞു.

ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് ഇറാന്‍ തെരുവുകളിലൂടെ മില്യണ്‍ കണക്കിന് ആളുകള്‍ യു.എസിന് ശക്തമായി തിരിച്ചടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. ശേഷം, ഇറാഖിലെ രണ്ട് സൈനിക താവളങ്ങള്‍ക്ക് നേരെ ഐ.ആര്‍.ജി.സി (Islamic Revolutionary Guard Corps) പത്തിലധികം മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു -ഖാംനഈ കൂട്ടിച്ചേര്‍ത്തു.

Related Articles