കോഴിക്കോട് : കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന എ.ടി യൂസഫ് അലി രചിച്ച ‘1921 രേഖവരി’ എന്ന എന്ന രേഖകളുടെ സമാഹാരം പുറത്തിറങ്ങി. ചരിത്രം തിരുത്തി എഴുതുകയും മലബാർ പോരാട്ടത്തിലെ രക്തസാക്ഷികളെ വെട്ടി മാറ്റുകയും ചെയ്യുന്ന കാലത്ത് ‘1921 രേഖവരി’ എന്ന ഗ്രന്ഥം ഒരു പ്രക്ഷോഭം ചരിത്രമാണെന്ന് കെ.ഇ.എൻ അഭിപ്രായപ്പെട്ടു. ചരിത്രം നഷ്ടപ്പെടാത്തവർക്കാണ് സ്വാതന്ത്ര്യം ലഭിക്കുക. സ്മരണകളാണ് സമരങ്ങളുടെ പ്രചോദനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ചരിത്രകാരന്മാരായ പ്രൊഫസർ കെ. ഗോപാലൻകുട്ടി, ഡോ. കെ കെ മുഹമ്മദ് അബ്ദുസ്സത്താർ, അബ്ദുറഹ്മാൻ മങ്ങാട്, കോൺഗ്രസ് വക്താവ് നിജേഷ് അരവിന്ദ്, ഐ.പി.എച്ച് അസി. ഡയറക്ടർ കെ ടി ഹുസൈൻ എന്നിവർ സംസാരിച്ചു. ഇതുവരെ പ്രസിദ്ധീകൃതമല്ലാത്ത നിരവധി രേഖകളാണ് ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഏഴ് ഭാഗങ്ങളായി അപൂർവ്വ രേഖകളുടെ ശേഖരമാണ് ഗ്രന്ഥത്തിലുള്ളത്. ഗ്രന്ഥകാരൻ എ.ടി യൂസഫ് അലി പുസ്തകത്തെ പരിചയപ്പെടുത്തി. കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കോഡിനേറ്റർ ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. മാലിക്ക് ശബാസ് നന്ദി പറഞ്ഞു. ഐ. പി. എച്ച് ആണ് ഗ്രന്ഥം വിതരണം ചെയ്യുന്നത്.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1